മൂന്ന് കോടി മുസ്‌ലീങ്ങളും നാല് കോടി ദളിതരും 2019ലെ വോട്ടര്‍പട്ടികയ്ക്ക് പുറത്തെന്ന് പഠന റിപ്പോര്‍ട്ട്

0
196

ദല്‍ഹി(www.mediavisionnews.in): മുസ്‌ലിം വോട്ടര്‍മാരില്‍ 25%വും വോട്ടര്‍പട്ടികയ്ക്ക് പുറത്തെന്ന് പഠന റിപ്പോര്‍ട്ട്. മിസ്സിങ് വോട്ടര്‍ ആപ്പിന്റെ സ്ഥാപകനും ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെലാബ്‌സ് സി.ഇ.ഒയുമായ ഖാലിത് സെയ്ഫുള്ള നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ആകെ വോട്ടര്‍മാരില്‍ 12.7 കോടി പേര്‍ക്കും മുസ്‌ലിം വോട്ടര്‍മാരില്‍ മൂന്ന് കോടി വോട്ടര്‍മാര്‍ക്കും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയില്ലെന്നാണ് അദ്ദേഹം കണ്ടെത്തിയത്.

ഇന്ത്യയിലെ 11 കോടി യോഗ്യരായ മുസ്‌ലിം വോട്ടര്‍മാരില്‍ മൂന്ന് കോടി വോട്ടര്‍മാരുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. വോട്ടര്‍പട്ടികയില്‍ എത്ര മുസ്‌ലിം ദളിത് വോട്ടര്‍മാരുണ്ടെന്നതിനേയും എത്രപേര്‍ അപ്രത്യക്ഷരായെന്നതിനേയും കുറിച്ചാണ് അദ്ദേഹം പഠിച്ചത്.

20 കോടി ദളിത് വോട്ടര്‍മാരില്‍ നാലുകോടി ദളിത് വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ ഇല്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ ലക്ഷക്കണക്കിന് മുസ്‌ലീങ്ങളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായത് ശ്രദധയില്‍പ്പെട്ടപ്പോഴാണ് ഇക്കാര്യം പരിശോധിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഗുജറാത്തിലെ കാര്യം അദ്ദേഹം വിശദമായി പഠിച്ചു. ലക്ഷക്കണക്കിന് മുസ്‌ലീങ്ങള്‍ക്കാണ് ഇവിടെ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതു കാരണം വോട്ടു ചെയ്യാന്‍ കഴിയാതെ വന്നത്. 3000 വോട്ടുകളുടെയൊക്കെ മാര്‍ജിനില്‍ ബി.ജെ.പി ജയിച്ച ഗുജറാത്തിലെ 16 നിയമസഭാ മണ്ഡലങ്ങളില്‍ വന്‍തോതില്‍ മുസ്‌ലിം വോട്ടര്‍മാരുടെ പേരുകള്‍ അപ്രത്യക്ഷമായിരുന്നെന്നാണ് അദ്ദേഹം കണ്ടെത്തിയത്.

തുടര്‍ന്നാണ് അദ്ദേഹം മിസിങ് വോട്ടേഴ്‌സ് ആപ്പ് തയ്യാറാക്കിയത്. എല്ലാ മണ്ഡലങ്ങളിലേയും വീട്ടുനമ്പറും ഓരോ വീട്ടിലുമുള്ള വോട്ടര്‍മാരുടെ നമ്പറും ഇതിലുണ്ട്. വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവരെ കണ്ടെത്താന്‍ ഈ ആപ്പുവഴി സാധിക്കും.

വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വെബ്‌സൈറ്റിലെ ഫോം 7 പല രാഷ്ട്രീയക്കാരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ഏപ്രില്‍ 11ന് ഒറ്റഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡില്‍ 13%ത്തോളം വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടെന്നാണ് ചേതന ആന്തോളന്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്. വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവരില്‍ 90%വും മുസ്‌ലിം ദളിത് വോട്ടര്‍മാരാണെന്നും സര്‍വ്വേയില്‍ വ്യക്തമായിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here