മുംബൈയില്‍ മേല്‍പ്പാലം തകര്‍ന്ന് 3 പേര്‍ മരിച്ചു; 34 പേര്‍ക്ക് പരിക്ക്

0
197

മുംബൈ(www.mediavisionnews.in): മുംബയ് ഛത്രപതി ശിവജി ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. 12 പേരോളം തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

അപകടത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. റെയില്‍വേ സ്റ്റേഷനെ ആസാദ്​ മൈതാനവുമായും ടൈംസ്​ ഒാഫ്​ ഇന്ത്യ ബില്‍ഡിംഗുമായും ബന്ധിപ്പിക്കുന്ന നടപ്പാലമാണ്​ തകര്‍ന്ന്​ വീണത്​.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here