മലയാളികള്‍ വളരുകയാണ്; ഇത്തവണ ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ എട്ടു മലയാളികള്‍; ഒന്നാം സ്ഥാനത്ത് എം എ യൂസഫലി

0
216

(www.mediavisionnews.in)ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ എട്ടു മലയാളികള്‍ ഇടം നേടി . 470 കോടി ഡോളറി (33,135 കോടി രൂപ) ന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്ത്.

22 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 160- ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളുമുണ്ട്. ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ മേഖലകളിലും വന്‍തോതില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ അതിസമ്ബന്നരില്‍ ആദ്യ ഇരുപതില്‍ ഇടംപിടിച്ച ഒരേയൊരു മലയാളിയാണ് യൂസഫലി. ആഗോളതലത്തില്‍ 394-ാം സ്ഥാനത്താണ് അദ്ദേഹം.
ആര്‍.പി. ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. 390 കോടി ഡോളര്‍ (27,495 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി.

ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (16,920 കോടി രൂപ/240 കോടി ഡോളര്‍), ഇന്‍ഫോസിസ് മുന്‍ വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (15,510 കോടി രൂപ/220 കോടി ഡോളര്‍), ഇന്‍ഫോസിസ് മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്.ഡി. ഷിബുലാല്‍ (9,870 കോടി രൂപ/140 കോടി ഡോളര്‍), വി.പി.എസ്. ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍ (9,870 കോടി രൂപ/140 കോടി ഡോളര്‍), കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ (8,460 കോടി രൂപ/120 കോടി ഡോളര്‍), ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ (7,755 കോടി രൂപ/110 കോടി ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here