മലപ്പുറത്ത് വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ച കുഞ്ഞ് മരിച്ചു

0
183

മലപ്പുറം(www.mediavisionnews.in): മലപ്പുറം വേങ്ങര എ.ആര്‍ നഗറില്‍ വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ച കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലായിരിക്കുന്ന ആറു വയസുള്ള മുഹമ്മദ് ഷാനാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്.

സാധരണയായി വെസ്റ്റ് നൈല്‍ വൈറസ് ബാധ അധികം അപകടകാരിയല്ല. വൈറസ് ബാധയേറ്റ് 80 ശതമാനം പേരെയും പൂര്‍ണമായും ചികിത്സിച്ചു. കൊതുക് കടിയിലൂടെയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് പടരുന്നത് എന്നത് കൊണ്ടുതന്നെ കൊതുക് പ്രതിരോധമാണ് ഈ രോഗത്തിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മുന്‍കരുതല്‍. കൊതുക്, പക്ഷികള്‍ എന്നിവ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ രോഗം വളരെ പെട്ടെന്ന് വ്യാപിക്കാന്‍ സാദ്ധ്യതയുണ്ട്.

വെസ്റ്റ് നൈല്‍ വൈറസ് ഏത് പ്രായത്തിലുള്ളവരിലും ഉണ്ടായേക്കാം. എന്നാല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഡയബറ്റിസ്, കാന്‍സര്‍, രക്തസമ്മര്‍ദ്ദം, കിഡ്നി രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ വൈറസ് ബാധ ഗുരുതരമാവാം. മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങള്‍ ഉള്ളവരില്‍ രോഗം മൂര്‍ച്ഛിക്കാം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here