മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. രേഖകള്‍ ഇല്ലാത്ത 25ല്‍ പരം ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു.ബൈക്കുകളിലെത്തുന്ന സംഘം പിടിച്ചുപറിയും വാഹനങ്ങള്‍ക്ക് നേരെ കല്ലേറും നടത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നതോടെയാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ എ.വി. ദിനേശന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയത്.
കര്‍ണാടക അതിര്‍ത്തിയില്‍പെട്ട ബായാര്‍, പൈവളിഗെ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായും ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തത്.
രാത്രി 10മണിക്ക് ശേഷം വാഹനങ്ങളില്‍ ചുറ്റിത്തിരിയുന്നവര്ക്കെതിരെ പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് പറഞ്ഞു.