ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം; പ്രഖ്യാപനം ഇന്നുണ്ടായേക്കും

0
220

ന്യൂഡല്‍ഹി(www.mediavisionnews.in): കേരളത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കി. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാകും. ചില സ്ഥാനാര്‍ത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്ന് യോഗത്തിന് ശേഷം ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു. പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളെച്ചൊല്ലിയുള്ള തര്‍ക്കത്തിലുടക്കി ബി ജെ പി സ്ഥനാര്‍ത്ഥി പട്ടിക ഇത്തവണയും ഏറ്റവുമൊടുവിലാണ് എത്തുന്നത്.

മറ്റു ചില സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ഇന്നും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. ഇത് പൂര്‍ത്തിയായ ശേഷം ഒരുമിച്ച് പ്രഖ്യപിക്കാനാണ് തീരുമാനം. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പത്തനംതിട്ട ഉള്‍പ്പെടെയുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. ഇഷ്ടപ്പെട്ട മണ്ഡലങ്ങള്‍ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് കൂടുതല്‍ നേതാക്കള്‍ നിലപാട് കടുപ്പിച്ചതോടെയാണ് ബി ജെ പിയില്‍ ആശയക്കുഴപ്പം രൂക്ഷമായത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും എന്ന കാര്യത്തില്‍ ആദ്യമേ തന്നെ തീരുമാനം വന്നിരുന്നു.

സാധ്യതാപട്ടിക ഇങ്ങനെ:

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍
പത്തനംതിട്ട: പി എസ് ശ്രീധരന്‍ പിള്ള
എറണാകുളം: ടോം വടക്കന്‍
ആലപ്പുഴ: കെ എസ് രാധാകൃഷ്ണന്‍
ചാലക്കുടി: എ എന്‍ രാധാകൃഷ്ണന്‍
പാലക്കാട്: കൃഷ്ണകുമാര്‍
കോഴിക്കോട്: പ്രകാശ് ബാബു
മലപ്പുറം: ഉണ്ണികൃഷ്ണന്‍
പൊന്നാനി: വി ടി രമ
വടകര: സജീവന്‍
കാസര്‍കോട്: പ്രകാശ് ബാബു

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് വാങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലാണ്. രണ്ടാമത്തെയാള്‍ കെ സുരേന്ദ്രന്‍. മൂന്നാമത്തേത് എം ടി രമേശും. നാലാമത്തേതാകട്ടെ ശോഭാ സുരേന്ദ്രനും. അങ്ങനെ, നാല് ബിജെപി നേതാക്കള്‍ക്കാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിന് മേല്‍ വോട്ട് കിട്ടിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here