പെരിയ ഇരട്ടക്കൊലപാതകം: ആദ്യം കണ്ടെത്തിയ ആയുധങ്ങള്‍ ഡമ്മിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

0
235

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് ആദ്യം കണ്ടെത്തിയ ആയുധങ്ങള്‍ ഡമ്മിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ രണ്ടാം ഘട്ട തെളിവെടുപ്പിനിടെ കണ്ടെത്തിയ രണ്ടു വടിവാളുകള്‍ കൊണ്ട് മരണകാരണമായ മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിലെ മുഖ്യപ്രതി സിപിഐഎം പ്രവര്‍ത്തകന്‍ പീതാംബരന്റെ മൊഴിയുടെ അടിസ്ഥാത്തിലാണ് കല്ല്യോട്ടെ പൊട്ടക്കിണറ്റില്‍ നിന്ന് ഇരുമ്പുദണ്ഡുകളും, തുരുമ്പിച്ച പിടിയില്ലാത്ത ഒരു വടിവാളും പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഈ ആയുധങ്ങള്‍കൊണ്ട് പോസ്റ്റുമാര്‍ട്ടത്തില്‍ പറയുന്നപോലെയുള്ള മുറിവ് ഉണ്ടാക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞു.

അതേസമയം ഈ ആയുധങ്ങളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് എങ്ങനെ വന്നുവെന്ന് പൊലീസിന് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.എന്നാല്‍ രണ്ടാമത് നടത്തിയ തെളിവെടുപ്പില്‍ പ്രതികള്‍ കാണിച്ചുകൊടുത്ത രണ്ടു വടിവാളുകള്‍ കൊണ്ട് മരണകാരണമായ മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും പൊലീസ് സര്‍ജന്‍ അന്വഷണസംഘത്തിന് സൂചന നല്‍കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here