‘തെരഞ്ഞെടുപ്പിന് മുമ്പ് കൊല്ലും’; പി. ജയരാജന് വധഭീഷണി

0
204

വടകര(www.mediavisionnews.in): വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി. ജയരാജന് ഫോണിലൂടെ വധഭീഷണി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്റര്‍നെറ്റ് കോളിലൂടെ വധിക്കുമെന്ന ഭീഷണി ജയരാജന്റെ ഫോണിലേക്ക് എത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് +72430537 എന്ന ഇന്റര്‍നെറ്റ് നമ്പറില്‍ നിന്ന് വധഭീഷണി എത്തിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് വധിക്കുമെന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.എന്‍ ഷംസീര്‍, വടകര റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോണ്‍ കോളിന്റെ വിശദാംശം സംബന്ധിച്ച് സൈബര്‍ സെല്ലാണ് അന്വേഷിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here