തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് നടുറോഡിലിട്ട് തീകൊളുത്തി

0
194

തിരുവല്ല(www.mediavisionnews.in): പ്രണയം നിരസിച്ചതിന്‍റെ പേരില്‍ യുവാവ് നടുറോഡിലിട്ട് തീ കൊളുത്തിയ പെണ്‍കുട്ടി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍.  തിരുവല്ല കുന്പനാട് സ്വദേശിയായ അജി അജിന്‍ റെജി മാത്യു എന്ന പതിനെട്ടുകാരനാണ് പ്രണയം നിരസിച്ച പെണ്‍കുട്ടിയെ നടുറോഡില്‍ തീ കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചത്. തിരുവല്ല നഗരത്തിലെ ചിലങ്ക ജംഗ്ഷനില്‍ വച്ച് രാവിലെ ഒന്‍പത് മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. യുവാവിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ റാന്നി അയിരൂർ സ്വദേശി കവിത വിജയകുമാറിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീ കൊളുത്തും മുന്‍പ് യുവാവ് പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തുകയും ചെയ്തുവെന്ന് സൂചനയുണ്ട്. 

നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സിവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുന്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതോടെയാണ്  ഇന്ന് രാവിലെ രണ്ട് കുപ്പി പെട്രോളുമായി വന്ന യുവാവ് അത് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ച ശേഷം തീ കൊളുത്തിയത്. 

തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാരാണ് വെള്ളമൊഴിച്ച്  തീ കെടുത്തി പെണ്‍കുട്ടിയെ രക്ഷിച്ചത്. തീ കെടുത്തിയ ശേഷം പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here