തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പി ശബരിമലയില്‍ തൂങ്ങുന്നതെന്തിനാണ്? സോഷ്യല്‍ മീഡിയയുടെ എട്ട് ചോദ്യങ്ങള്‍

0
218

കൊച്ചി(www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ‘വികസനക്കുതിപ്പ്’ പറയാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധിയും അയ്യപ്പനെയും വേണമെന്ന വാശിയിലാണ് ബിജെപി. വമ്പന്‍ ഹൈപ്പുമായി അധികാരത്തിലെത്തിയ നരേന്ദ്ര മോദി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെയും വിദേശപര്യടനങ്ങള്‍ ആവോളം നടത്തിയും ഇന്ത്യയെ വമ്പന്‍ വികസനത്തിലാക്കിയെന്ന വാദത്തിന് ഒട്ടും കുറവില്ല. പക്ഷേ, കേരളത്തിലെത്തുമ്പോള്‍ മണ്ഡലവും മകരവിളക്കും പറഞ്ഞ് വോട്ട് തേടേണ്ട അവസ്ഥ തിരിച്ചറിയുന്ന സാമാന്യബോധമുള്ള ഓരോ സംഘബന്ധുവും സ്വന്തം നേതൃത്വത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കണമെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

  1. എന്തുകൊണ്ട് നോട്ട് നിരോധനത്തിന്റ്റെ ഗുണ ഫലങ്ങള്‍ പറഞ്ഞു വോട്ട് ചോദിക്കുന്നില്ല?
  2. എന്തുകൊണ്ട് ‘ മേക്ക് ഇന്‍ ഇന്ത്യ’യുടെ വന്‍ വിജയം വിശദീകരിച്ച് വോട്ട് ചോദിക്കുന്നില്ല?
  3. എന്തുകൊണ്ട് ഭീകര പ്രവര്‍ത്തനം നിര്‍മാര്‍ജ്ജനം ചെയ്തതിനെ പറ്റി വിശദീകരിക്കുന്നില്ല?
  4. എന്തുകൊണ്ട് ജന്‍ധന്‍ യോജനയുടെ വന്‍വിജയത്തെ പറ്റിയും മുദ്രാ വായ്പയെ പറ്റിയും സംസാരിക്കുന്നില്ല?
  5. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തിയതിനെ പറ്റിയും ഒരുകോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയതിനെ പറ്റിയും സംസാരിക്കുന്നില്ല?
  6. ആയിരക്കണക്കിന് കോടികള്‍ മുടക്കി വിദേശയാത്ര നടത്തി അദ്ദേഹം ഇന്ത്യയിലേക്ക് കൊണ്ടു വന്ന വിദേശ നിക്ഷേപങ്ങളെ കുറിച്ച് സംസാരിക്കുന്നില്ല?
  7. എന്തുകൊണ്ട് റഫാല്‍ കരാറിലെ വന്‍ലാഭങ്ങളെ പറ്റി സംസാരിക്കുന്നില്ല?
  8. കുറഞ്ഞ പക്ഷം ആ കൊട്ടിഘോഷിച്ച ‘ മോദി മാജിക്കി’ നെ പറ്റി സംസാരിക്കുന്നില്ല ?

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here