ഖാദർ കമിഷൻ റിപ്പോർട്ട്: അദ്ധ്യാപകരുടെ ആശങ്ക പരിഹരിക്കുക – കെഎടിഎഫ്

0
163

മഞ്ചേശ്വരം(www.mediavisionnews.in): വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ നിർദേശിച്ച ഖാദർ കമിഷൻ അന്തിമ റിപ്പോർട്ട് അദ്ധ്യാപക സംഘടനകളുമായി ചർച്ചക്ക് ശേഷം അദ്ധ്യാപകരുടെ ആശങ്ക പരിഹച്ച ശേഷം നടപ്പാക്കണമെന്ന് കേരള അറബിക്ക് ടീച്ചർസ് ഫെഡറേഷൻ മഞ്ചേശ്വരം സബ് ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. പ്രൈമറി ക്ലാസുകളിലെ ഭാഷ അദ്ധ്യാപക നിയമനവുമായി പുതിയതായി രണ്ട് വർഷത്തേക്കുള്ള ഒരു പരിശീന കോഴ്സ് തുടങ്ങണമെന്നും ,യോഗം ആവശ്യപ്പെട്ടു.

സബ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കരീം ഉപ്പള അദ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി റഹ്മാൻ ഗോൾഡൻ ഉൽഘാടനം ചെയ്തു. കെഎടിഎഫ് ജില്ലാ പ്രസിഡന്റായി തെരഞ്ഞെ യഹ്യാഖാനെ പൊന്നാടയണിയിച്ചു ആദരിച്ചു. യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് സെക്രട്ടറി പി വൈ ആസിഫ്, സബ് ജില്ലാ ഭാരവാഹികളായ സുബൈർ, അഷ്റഫ് കെ വി ,ബഷീർ, റിയാസ് വാഫി, അബ്ദുൽ റഹ്മാൻ, ഇല്യാസ്, നൗഷാദ്, മൊയ്തീൻ, സിദ്ദീഖ്, സിറാജ്, അലി, ഉസ്മാൻ സംബന്ധിച്ചു. സബ് ജില്ലാ സെക്രട്ടറി അബ്ദുൽ റസാഖ് കട്ടത്തടുക്ക നന്ദി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here