കുട്ടികള്‍ വെയിലേറ്റ് വാടുന്നു: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ ഉത്തരവ്

0
243

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വര്‍ധിക്കുന്നതിനാല്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി തീരുമാനത്തോടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെയോ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയോ ആക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വര്‍ധിച്ച ചൂട് കാരണം ചില അങ്കണവാടികള്‍ അടച്ചിടേണ്ട അവസ്ഥ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അങ്കണവാടികള്‍ അടച്ചിട്ടാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി ലഭിക്കാതെ വരും. അതിനാലാണ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനമനുസരിച്ച് സമയക്രമം മാറ്റുവാന്‍ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here