കുഞ്ചത്തൂരിൽ ലോറി ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

0
337

മഞ്ചേശ്വരം(www.mediavisionnews.in): ലോറിയിടിച്ച് കാൽ നട യാത്രക്കാരി മരിച്ചു. കുഞ്ചത്തൂര്‍ കല്‍പനയ്ക്ക് സമീപത്തെ കുന്നു ഹൗസില്‍ അഹമ്മദ് മുന്നയുടെ ഭാര്യ ആഇഷ(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കുഞ്ചത്തൂര്‍ ദേശീയ പാതയിലാണ് അപകടം. റോഡു മുറിച്ച് കടക്കുകയായിരുന്ന ആയിഷയെ മീൻ ലോറി ഇടിക്കുകയായിരുന്നു.അതീവ ഗുരുതരമായി പരിക്കേറ്റ ആഇഷയെ ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവക്കുകയായിരുന്നു. മൃതദേഹം മംഗലപാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുഞ്ചത്തൂര്‍ തുമ്മിനാട് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. മരിച്ച ആഇഷയ്ക്ക് മൂന്നുമക്കളുണ്ട്. സുഹറ, നൗഷീന, നൗഷാദ് എന്നിവര്‍ മക്കളാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here