കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു;ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

0
174

ബംഗളൂരു(www.mediavisionnews.in): കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ ഉമേഷ് ജാധവ് രാജിവച്ചു. എംഎല്‍എ ഉമേഷ് ജാധവ് സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാറിന് രാജിക്കത്ത് കൈമാറി. ഇയാള്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹം. നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്ന എംഎല്‍എമാരില്‍ ഒരാള്‍ ഉമേഷ് ജാധവ് ആയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമേഷ് ജാധവിന് ബിജെപി സീറ്റ് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു. ഡോ ഉമേഷ് ജാദവാണ് രാജിവെച്ചത്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ പ്രതിരോധത്തിലാക്കി അദ്ദേഹം സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. 

224 അംഗം നിയമസഭയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 104 സീറ്റുകളാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 79ഉം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ജെഡിഎസിന് 37 സീറ്റും ബിഎസ്പി, കെപിജെപി, സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഒന്നുവീതം സീറ്റുമാണുള്ളത്.

സംസ്ഥാനത്ത് ഏതുവിധേനയും അധികാരത്തില്‍ എത്താനുളള ശ്രമത്തിലാണ് ബിജെപി. ഇതിനിടെ ജനതാദള്‍ എസ് എംഎല്‍എയ്ക്ക് യെദൂരപ്പ കോഴ വാഗ്ദാനം ചെയ്തത് വന്‍ വിവാദമായിരുന്നു. ഇതുസംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചിരിക്കുന്നത്. 

കോണ്‍ഗ്രസും ജെഡിഎസുമായി ലോക്‌സഭ തെരഞ്ഞെടുപ്പിനുളള സീറ്റ് വിഭജന ചര്‍ച്ച തുടരുന്നതിനിടെയാണ് ഇരുവരും ചേര്‍ന്നുളള സഖ്യത്തെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചത്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here