കണ്ണൂരില്‍ ആര്‍.എസ്.എസ് കാര്യവാഹകിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

0
257

കണ്ണൂര്‍(www.mediavisionnews.in): നടുവിലില്‍ ആര്‍.എസ്.എസ് കാര്യവാഹകിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്. നടുവില്‍ ആട്ടുകളത്തെ ബി.ജെ.പി. പ്രവര്‍ത്തകന്‍ കുതിരുമ്മല്‍ ഷിബുവിന്റെ മകന്‍ ഗോകുല്‍(8), ഇളംപ്ലാവില്‍ കജില്‍കുമാര്‍(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന്റെ സൈഡില്‍ സൂക്ഷിച്ചിരുന്ന സ്റ്റീല്‍ ബോംബ് പൊട്ടിയെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ കുട്ടികളെ നാട്ടുകാര്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here