കോഴിക്കോട്(www.mediavisionnews.in): എസ്ഡിപിഐയുടെ സഹായം ചോദിക്കുന്നതിനേക്കാൾ ലീഗ് പാർട്ടി പിരിച്ചുവിടുന്നതാണ് നല്ലതെന്നു എം കെ മുനീർ. വഴിയിൽ കാണുമ്പോൾ ആരെങ്കിലും കൈപിടിച്ച് കുലുക്കിയാൽ തിരുന്നതല്ല ഞങ്ങളുടെ ആദര്‍ശമെന്ന് എം കെ മുനീര്‍ പറഞ്ഞു. പറപ്പൂര് പഞ്ചായത്തിൽ സിപിഐഎം എസ്ഡിപിഐ ബന്ധം അവസാനിപ്പിച്ച് ലീഗിനെയും എസ്ഡിപിഐയെയും ചേർത്തുള്ള ചർച്ചക്ക് വരൂ എന്നും സിപിഎമ്മിനോട് മുനീർ ആവശ്യപ്പെട്ടു.
ലീഗ് എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു എം കെ മുനീര്‍. നേരത്തെ പൊന്നാനിയില്‍ ലീഗുമായി ചര്‍ച്ച നടത്തിയെന്ന് എസ്ഡിപിഐ അവകാശപ്പെട്ടിരുന്നു. നടത്തിയത് രഹസ്യ ചര്‍ച്ച അല്ലെന്നും രാഷ്ട്രീയ ചര്‍ച്ചയില്‍ പ്രത്യേക അജണ്ട ഒന്നും ഇല്ലായിരുന്നു എന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചത്.
എന്നാല്‍ മുസ്ലീംലീഗും എസ്ഡിപിഐയും തമ്മില്‍ രഹസ്യചര്‍ച്ച നടന്നെന്ന വാദം മുസ്ലീം ലീഗ് തള്ളിയിരുന്നു. കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ വച്ച് യാദൃശ്ചികമായാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടെതെന്ന ഇടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം തൃപ്തികരമാണെന്ന് മുസ്ലീംലീഗ് വ്യക്തമാക്കിയിരുന്നു.