ന്യൂഡല്‍ഹി(www.mediavisionnews.in): ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി കേന്ദ്രത്തില്‍ തുടരുമെന്ന് ഐഎഎന്‍എസ് സര്‍വേ. പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയ ശേഷമുള്ള ദേശീയാടിസ്ഥാനത്തിലുള്ള സര്‍വേയാണ് എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്നത്. ഐഎഎന്‍എസ് വാര്‍ത്താഎജന്‍സിക്കു വേണ്ടി സീവോട്ടര്‍ ആണ് സര്‍വേ നടത്തിയത്.
ബിജെപിയ്ക്ക് ഒറ്റയ്ക്ക് കേവല ഭൂരിപകഷം ലഭിക്കില്ലെന്ന് പറയുന്ന സര്‍വേ മറ്റുപാര്‍ട്ടികളുടെ സഹായത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രവചക്കുന്നത്. എന്‍ഡിഎയ്ക്ക് 300 സീറ്റ് ലഭിക്കുമെന്നാണ് സര്‍വേ ഫലം. അതേസമയം കേരളത്തില്‍ യുഡിഎഫിനാകും മേല്‍ക്കൈയ്യെന്നാണ് സര്‍വേ പറയുന്നത്. 20 സീറ്റില്‍ യുഡിഎഫ് 14 സീറ്റുനേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് ആറു സീറ്റിലൊതുങ്ങുമെന്നും പ്രവചക്കുന്ന സര്‍വേ ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റുകളൊന്നും ലഭിക്കില്ലെന്നാണ് പ്രവചിക്കുന്നത്.
80 സീറ്റുള്ള ഉത്തര്‍പ്രദേശ് തന്നെയാകും കേന്ദ്രത്തില്‍ ആരു ഭരിക്കണമെന്നതില്‍ നിര്‍ണായകമാവുകയെന്നാണ് ഐഎഎന്‍എസ് സീ വോട്ടര്‍ സര്‍വേ പറയുന്നത്. എന്‍ഡിഎയ്ക്ക് 264 സീറ്റുകളാണ് സര്‍വേ പ്രകാരം ലഭിക്കുക. യുപിഎയ്ക്ക് 141 സീറ്റുകള്‍ ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ 138 സീറ്റു നേടി ഭരണത്തില്‍ നിര്‍ണായകമാകു.
ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ മഹാസഖ്യം ഇല്ലെങ്കില്‍ എന്‍ഡിഎ 307, യുപിഎ 139, മറ്റുള്ളവര്‍ 97 സീറ്റുകളാണു നേടുക. ബിജെപി ഒറ്റയ്ക്ക് 220 സീറ്റ് ലഭിയ്ക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. എന്‍ഡിഎയിലെ മറ്റു പാര്‍ട്ടികള്‍ക്ക് 44 സീറ്റും ലഭിക്കും. തെരഞ്ഞെടുപ്പിനുശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ്, എംഎന്‍എഫ്, ബിജെഡി, ടിആര്‍എസ് എന്നീ പാര്‍ട്ടികളുടെ പിന്തുണ കിട്ടിയാല്‍ എന്‍ഡിഎയുടെ സീറ്റുകള്‍ 301ല്‍ എത്തും.
അതേസമയം കോണ്‍ഗ്രസ് 86 ഉം യുപിഎയിലെ മറ്റുപാര്‍ട്ടികള്‍ 55 സീറ്റും നേടുമെന്നാണു പ്രവചനം. തെരഞ്ഞെടുപ്പിനുശേഷം എഐയുഡിഎഫ്, എല്‍ഡിഎഫ്, മഹാസഖ്യം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുമായി സഖ്യമുണ്ടാക്കിയാല്‍ യുപിഎ 226 സീറ്റിലേക്ക് എത്തും. യുപിയില്‍ മഹാസഖ്യമുണ്ടെങ്കില്‍ ബിജെപിയ്ക്ക് വെറും 29 സീറ്റുകളാകും അവിടെ ലഭിക്കുകയെന്നും മഹാസഖ്യമില്ലെങ്കില്‍ ബിജെപി 72 സീറ്റു നേടുമെന്നുമാണ് പ്രവചനങ്ങള്‍.