ഉപ്പള(www.mediavisionnews.in): മാരകായുധങ്ങളുമായി കാറിൽ കറങ്ങിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതികൾക്ക് സഞ്ചരിക്കാനായി കാർ നൽകിയ ഉപ്പളയിലെ റൗഫി(32)നെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഉപ്പളയിലെ തൗസീഫ് (19), ബപ്പായിത്തൊട്ടി സ്വദേശി പതിനേഴുകാരൻ എന്നിവരെയാണ് ഇൻസ്പെക്ടർ എ.വി ദിനേഷിന്റെയും എസ്.ഐ സുബാഷ് ചന്ദ്രന്റെയും നേതൃത്വത്തിൽ ഈ മാസം 21 ന് അറസ്റ്റ് ചെയ്തത്.
ഉപ്പള സോങ്കാലിൽ വാഹന പരിശോധനക്കിടെയാണ് കാറിൽ മാരകായുധങ്ങൾ കണ്ടെത്തിയ സംഭവം ഉണ്ടായത്. വടിവാൾ, പിച്ചാത്തിക്കത്തി, ഇരുമ്പുവടികൾ, എന്നിവയാണ് കാറിൽ നിന്ന് കണ്ടെത്തിയിരുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.