ആംബ്രോസ് പുകഴ്ത്തിയ ആ വിന്‍ഡീസ് ബൗളറെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്

0
300

മുംബൈ (www.mediavisionnews.in): പരിക്കേറ്റ ന്യൂസിലാന്‍ഡ് പേസര്‍ ആദം മില്‍നെക്ക് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. വിന്‍ഡീസ് പേസ് ബൗളര്‍ അല്‍സാരി ജോസഫിനെയാണ് മുംബൈ ടീമിലെടുത്തത്. 2016 അണ്ടര്‍ 19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് വലംകയ്യന്‍ പേസ് ബൗളറായ ജോസഫ് ശ്രദ്ധേയമാകുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റാണ് താരം അന്ന് വീഴ്ത്തിയത്.

ഇതില്‍ ഇന്ത്യക്കെതിരായ ഫൈനലിലായിരുന്നു ജോസഫിന്റെ തകര്‍പ്പന്‍ പ്രകടനം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോസഫ്, വിന്‍ഡീസിന് കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചു. എന്നിരുന്നാലും ഏഴ് അന്താരാഷ്ട്ര ടി20 മത്സരങ്ങളെ ജോസഫ് കളിച്ചിട്ടുള്ളൂ. വിന്‍ഡീസിനായി ഒമ്പത് ടെസ്റ്റ് മത്സരങ്ങളും 16 ഏകദിനങ്ങളും കളിച്ചു. നിലവിലെ ടീം അംഗം കൂടിയായ ജോസഫ് 25 ടെസ്റ്റ് വിക്കറ്റും 24 ഏകദിന വിക്കറ്റും ഇതുവരെ വീഴ്ത്തിയിട്ടുണ്ട്.

താരത്തിന്റെ ആദ്യ ഐ.പി.എല്‍ പ്രവേശമാണ് മുംബൈ ഇന്ത്യന്‍സിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്. താരത്തിന്റെ പേസ് മനസിലാക്കിയാണ് വിന്‍ഡീസ് ഇതിഹാസം കൂടിയായ കര്‍ട്ട്‌ലി ആംബ്രോസ് പ്രശംസിച്ചത്. അതേസമയം ജോസഫിന് പുറമെ ശ്രീലങ്കയുടെ ലസിത് മലിംഗ കൂടി എത്തുന്നതോടെ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് ഡിപാര്‍ട്‌മെന്റിന് കരുത്ത് കൂടും. 75 ലക്ഷത്തിനാണ് താരം മുംബൈയിലെത്തുന്നത്.

ഐ.പി.എല്‍ നിയമപ്രകാരം പകരമെത്തുന്ന കളിക്കാരന് ആരുടെ പകരമാണോ എത്തുന്നത് അയാളുടെ വിലയേക്കാള്‍ കൂടാന്‍ പാടില്ല. ഐ.പി.എല്ലില്‍ ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സുമായാണ് മുംബൈയുടെ മത്സരം. അടുത്ത മത്സരം തൊട്ട് ജോസഫ് ടീമിനൊപ്പം ചേരും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here