25 പന്തില്‍ സെഞ്ച്വറി, ഒരോവറില്‍ 6 സിക്‌സ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലീഷ് താരം

0
223

ലണ്ടന്‍ (www.mediavisionnews.in): ടി10 മത്സരത്തില്‍ 25 പന്തില്‍ സെഞ്ച്വറി നേടി ഇംഗ്ലീഷ് താരം വിക് ജാക്‌സ്. ലാങ്കഷെയറിനെതിരെ നടന്ന ടി10 മത്സരത്തിനിടെയാണ് ‘സറെ’ ടീമിനായി ഇരുപതുകാരന്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചത്. മത്സരത്തില്‍ 30 പന്തില്‍ 105 റണ്‍സാണ് വിക് ജാക്‌സ് സ്വന്തമാക്കിയത്.

ഒരോവറിലെ ആറ് പന്തും സിക്‌സറിന് പറത്തിയ വില്‍ ജാക്‌സ് എട്ട് ഫോറും 11 സിക്‌സറുകളുമാണ് ആകെ സ്വന്തമാക്കിയത്. ജാക്‌സിന്റെ കരുത്തില്‍ സറെ പത്ത് ഓവറില്‍ 176 റണ്‍സെടുത്തപ്പോള്‍, മറുപടിയായി 9 വിക്കറ്റിന് 81 റണ്‍സെടുക്കാനെ ലാങ്കഷെയറിന് കഴിഞ്ഞുള്ളു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here