2014-ലെ വാഗ്ദാനങ്ങള്‍ക്ക് മോദിക്ക് മറുപടിയില്ലെങ്കില്‍ മെയ് 23ന് ജനങ്ങളുടെ മന്‍കി ബാത്ത് പുറത്തു വരും; ബി.ജെ.പിയ്‌ക്കെതിരെ വീണ്ടും ശിവസേന

0
236

മഹാരാഷ്ട്ര(www.mediavisionnews.in): മഹാരാഷ്ട്രയില്‍ സഖ്യത്തിലായി ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തിയതിയും പ്രഖ്യാപിച്ചു, എന്നിട്ടും ബിജെപിക്കെതിരെ ശീതയുദ്ധം നടത്തുകയാണ് ശിവസേന. മോദി അധികാരത്തിലെത്തിയതു മുതല്‍ ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ശിവസേന പുതിയ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ്. 2014ല്‍ നല്‍കിയ വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായിരുന്നോളൂ എന്നാണ് ശിവസേന ബിജെപിക്ക് നല്‍കിയ മുന്നറിയിപ്പ്.

പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് എന്‍ഡിഎ സഖ്യ കക്ഷിയായ ശിവസേന മുന്നറിയിപ്പ് നല്‍കുന്നത്. കശ്മീര്‍ താഴ്‌വര, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ വാഗ്ദാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വരും. 2019 ആയിട്ടും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുകയാണ്. ജനങ്ങളെ അധികകാലം വിഡ്ഢികളാക്കാന്‍ സാധിക്കില്ലെന്നാണ് ചരിത്രം പറയുന്നതെന്ന് സാമ്‌ന ചൂണ്ടിക്കാട്ടുന്നു.

ജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളുണ്ട് സര്‍ക്കാരിനോട് ചോദിക്കാന്‍. അതിന് ഉത്തരം ലഭിച്ചില്ലെങ്കില്‍ ബാലറ്റ് ബോക്‌സിലൂടെ അവര്‍ ഉത്തരം കണ്ടെത്തുമെന്നും മെയ് 23ന് ജനങ്ങളുടെ മന്‍ കി ബാത്ത് പുറത്തു വരുമെന്നും സാമ്‌ന പരിഹസിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here