ഹാസന്‍ സീറ്റ് ദേവഗൗഡ ചെറുമകന് നല്‍കിയതില്‍ പ്രതിഷേധിച്ച് ജെ.ഡി.എസ്, എം.എല്‍.എ ബി.ജെ.പിയിലേക്ക്

0
171

ഹാസന്‍(www.mediavisionnews.in): ജനതാദള്‍ എസിന്റെ ശക്തികേന്ദ്രമായ ഹാസന്‍ ലോക്‌സഭാ മണ്ഡലം ചെറുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് നല്‍കിയതില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തം. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി എം എല്‍ എ മാഞ്ചു ബിജെപിയിലേക്ക് പോകാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി അനുയായികളുടെ യോഗം വിളിച്ചിരിക്കുകയാണ് മാഞ്ചു.

കര്‍ണാടക നിയമസഭയില്‍ മൂന്ന് ടേമായി പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന മാഞ്ചു ഹാസനില്‍ പ്രജ്വലിനെതിരായി ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. മക്കള്‍ രാഷ്ട്രീയ ആരോപണം നേരിടുന്ന പാര്‍ട്ടിയില്‍ ഗൗഡ കുടുംബത്തിനെതിരെ അണികളുടെ വികാരം ശക്തമാണ്. ഇതിനിടെ പാര്‍ട്ടിയുടെ മറ്റൊരു പ്രധാന ശക്തികേന്ദ്രമായി മാണ്ഡ്യയില്‍ മറ്റൊരു പേരക്കുട്ടിയും കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമിയെ നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ക്യാമ്പയിന്‍ ആരംഭിച്ചു.

ഗോ ബാക്ക് നിഖില്‍ എന്ന പ്രചാരണം വന്‍തോതില്‍ ഹിറ്റ് ആയതിനെ തുടര്‍ന്ന് നിഖിലിന്റെ പ്രചാരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള സമ്മേളനത്തില്‍ ദേവഗൗഡ കരഞ്ഞതും പുതിയ വിവാദത്തിന് വഴിമരുന്നിട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here