ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്; തെരഞ്ഞെടുപ്പില്‍ ജാംനഗറില്‍ നിന്നും മത്സരിച്ചേക്കും

0
202

അഹമ്മദാബാദ്(www.mediavisionnews.in): ഗുജറാത്തിലെ പട്ടേല്‍ സമുദായ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്. മാര്‍ച്ച് 12ന് ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഗുജറാത്തിലെ ജാംനഗറില്‍ നിന്നും ഹാര്‍ദിക്ക് മത്സരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും ഹാര്‍ദിക്കിന്റെ പാര്‍ട്ടി പ്രവേശനമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹാര്‍ദിക് കോണ്‍ഗ്രസിലെത്തുന്നത് ഗുജറാത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഹാര്‍ദിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനുള്ള യോഗ്യതയായ ഇരുപത്തഞ്ച് വയസ് പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ഹാര്‍ദിക്കിന്റെ തീരുമാനം. ലക്നൗവില്‍ വച്ചാണ് പട്ടേല്‍ പ്രഖ്യാപനം നടത്തിയത്. എവിടെയാണ് മത്സരിക്കുന്നതെന്നോ ആരുടെയൊക്കെ പിന്തുണ ലഭിക്കുമെന്നതിനെ കുറിച്ചോ ഹാര്‍ദിക് അന്ന് വ്യക്തമാക്കിയിരുന്നില്ല.

മോദി സര്‍ക്കാരിനെതിരെ മികച്ച സ്ഥാനാര്‍ത്ഥിയാകാന്‍ ഹാര്‍ദിക് പട്ടേലിന് സാധിക്കുമെന്നുമായിരുന്നു അന്ന് കോണ്‍ഗ്രസ് പ്രസ്താവന ഇറക്കിയത്.

2015 മുതല്‍ തന്നെ പട്ടേല്‍ സമുദായത്തിന് വേണ്ടി സംവരണ പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിധ്യമായ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തിലെ .നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു.

ഗുജറാത്തില്‍ ഹാര്‍ദികിന്റെ കോണ്‍ഗ്രസ് പ്രവേശം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here