ഹരിയാനയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ആം ആദ്മി; ഡല്‍ഹിയില്‍ ഇല്ലാത്ത സഖ്യനീക്കത്തില്‍ അമ്പരന്ന് രാഷ്ട്രീയ ലോകം

0
186

ഹരിയാന (www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പേ പുതിയ സഖ്യസാധ്യതകള്‍ തേടി ആം ആദ്മി. ഡല്‍ഹിയില്‍ നടക്കാത്ത സഖ്യം ഹരിയാനയില്‍ യഥാര്‍ത്ഥ്യമാക്കുന്നതിനാണ് ആം ആദ്മിപാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ നീക്കം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

സഖ്യമുണ്ടാക്കി മത്സരിച്ചാല്‍ ഹരിയാനയിലെ 10 സീറ്റിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് കേജരിവാള്‍ പറയുന്നത്.

നേരത്തെ ഡല്‍ഹിയിലെ സഖ്യത്തിന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മിയുമായി ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ ഈ ചര്‍ച്ച വിഫലമായി. ഡല്‍ഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളില്‍ ആറിലും ഇതിനകം തന്നെ ആം ആദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായി സഖ്യത്തില്‍ എത്താന്‍ സാധിക്കാതെ വന്നതോടെയാണ് സ്ഥാനാര്‍ത്ഥികളെ ആം ആദ്മി പ്രഖ്യാപിച്ചത്. ബിജെപിയുടെ ശക്തികേന്ദ്രമായ ഒരു മണ്ഡലത്തില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ ആം ആദ്മി ഇതുവരെ പ്രഖ്യാപിക്കാത്തത്.

രണ്ട് സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്നാണ് ഡല്‍ഹിയില്‍ ആം ആദ്മിയുടെ വാഗ്ദാനം. മൂന്നില്‍ കൂടുതല്‍ സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജരിവാള്‍ തന്നെ സഖ്യ നീക്കം നടത്തിയിരുന്നു. ഈ ശ്രമത്തോട് കോണ്‍ഗ്രസ് അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ആം ആദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here