റിയാദ് (www.mediavisionnews.in) : സൗദിയില്‍ റസ്റ്റോറന്റുകളിലും കഫേകളിലും ജോലി ചെയ്യുന്ന സ്വദേശികളുടെ അനുപാതം മുപ്പത് ശതമാനമായി ഉയര്‍ത്തും. ഇതനുസരിച്ച് സൗദികള്‍ക്ക് പുതിയതായി 50,000 ത്തോളം തൊഴിലവസരങ്ങള്‍ ലഭിക്കും. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും റസ്‌റ്റോറന്റ്‌സ് ആന്റ് കോഫി ഷോപ്പ് അസ്സോസിയേഷനും മാനവ വിഭവ വികസന ഫണ്ടും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.
റസ്റ്റോറന്റുകളിലും കഫേകളിലും ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് പുതിയ കരാറിന്റെ ലക്ഷ്യം. ഒപ്പം ഈ മേഖലയിലെ വളര്‍ച്ചക്കും പുരോഗതിക്കും ഉതകുന്ന വിവിധ പദ്ധതികളും രൂപപ്പെടുത്തും. കരാര്‍ പ്രാവര്‍ത്തികമാകുന്നതോടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.
നിലവില്‍ ആയിരത്തോളം (1,156) സ്ത്രീകളുള്‍പ്പെടെ 36,542 സൗദികളാണ് വിവിധ റസ്റ്റോറന്റുകളിലായി ജോലി ചെയ്യുന്നത്. ഇത് ഈ മേഖലയിലെ ആകെ തൊഴിലാളികളുടെ 13 ശതമാനം മാത്രമാണ്. എന്നാല്‍ 3500ഓളം (3588) സ്ത്രീകളുള്‍പ്പെടെ മൂന്ന് ലക്ഷത്തോലം വിദേശികള്‍ (2,89,491) ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.