തിരുവനന്തപുരം(www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതില്‍ ജനതാദൾ എസ് നേതൃയോഗത്തില്‍ പൊട്ടിത്തെറി. നേതാക്കളെ രൂക്ഷമായി വിമർശിച്ച യോഗത്തിൽ സീറ്റില്ലെങ്കില്‍ മുന്നണി വിടണമെന്ന് ആവശ്യവും ഉയർന്നു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ജോസ് തെറ്റയില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിഷേധം ഇടതുമുന്നണിയോഗത്തില്‍ അറിയിച്ചെന്ന് കെ.കൃഷ്ണന്‍കുട്ടി. ഫാസിസ്റ്റ് ശക്തികള്‍ വരാതിരിക്കാന്‍ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
പതിനാറിടത്ത് സിപിഎം
ഇരുപത് ലോക്സഭാ മണ്ഡലങ്ങളിൽ പതിനാറിടത്തും സിപിഎം മത്സരിക്കാൻ ധാരണ. നാലിടത്ത് സിപിഐ മത്സരിക്കും. ജെഡിഎസിന് സീറ്റില്ല. മുന്നണിയോഗത്തിൽ ജെഡിഎസ് പ്രതിഷേധം അറിയിച്ചു. സീറ്റില്ലാത്തതിൽ എൽജെഡിക്കും പ്രതിഷേധം. ഇരുകൂട്ടരെയും മുഖ്യമന്ത്രി പിണറായി വിജയൻ അനുനയിപ്പിച്ചു. പ്രത്യേക സാഹചര്യമായാതിനാൽ സാഹചര്യമായതിനാൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ മത്സരിച്ച കോട്ടയമെങ്കിലും കിട്ടണമെന്ന നിലപാടിലായിരുന്നു ജെഡിഎസ്.എന്നാൽ ഈ സീറ്റ് സിപിഎം ഏറ്റെടുത്തു. സീറ്റ് വിട്ടുനൽകാനാകില്ലെന്ന് സിപിഎം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ജെഡിഎസ് ഇത് അംഗീകരിച്ചിരുന്നില്ല. മന്ത്രിയെ പിൻവലിച്ചോ ഒറ്റ് മത്സരിച്ചോ പ്രതിഷേധിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. എന്നാൽ ഇതെല്ലാം പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമാണെന്നായിരുന്നു സിപിഎം വിലയിരുത്തൽ.