സര്‍ക്കാര്‍ നേട്ടങ്ങളുടെ ഔദ്യോഗിക നോട്ടീസ് പ്രചാരണത്തിന് ഉപയോഗിക്കുന്നു; വി.പി സാനുവിനെതിരെ പരാതിയുമായി യുഡിഎഫ്

0
275

മലപ്പുറം(www.mediavisionnews.in): സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ ഔദ്യോഗിക നോട്ടീസ് മലപ്പുറത്തെ ഇടതുസ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായി വിതരണം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി യു.ഡി.എഫ് കലക്ടര്‍ക്ക് പരാതി നല്‍കി. മറ്റു ലോക്‌സഭ മണ്ഡലങ്ങളിലും സമാനരീതിയില്‍ പ്രചാരണം നടത്തിയോ എന്ന് അന്വേഷണമെന്നും യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു.

പബ്ലിക് റിലേഷന്‍സ് പുറത്തിറക്കിയ ആയിരം നല്ല ദിനങ്ങളെന്ന നോട്ടീസ് വി.പി. സാനുവിന്റെ പ്രചാരണ നോട്ടീസുകള്‍ക്കൊപ്പം വീടുകള്‍ തോറും വിതരണം ചെയ്തുവെന്നാണ് പരാതി. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെന്ന പേരില്‍ ഔദ്യോഗിക സംവിധാനങ്ങളെ ദുരൂപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് യു.ഡി.എഫ് ജില്ല നേതൃത്വം പരാതി നല്‍കിയത്. പി.ആര്‍.ഡിയുടെ പതിനായിരക്കണക്കിന് നോട്ടീസ് ഇടതുക്യാംപില്‍ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

സര്‍ക്കാരിന്റെ നോട്ടീസുകള്‍ വിതരണം ചെയ്ത വാര്‍ഡുകളുടേയും വോട്ടര്‍മാരുടേയും വിവരങ്ങളടക്കം വ്യക്തമാക്കിയാണ് പരാതി. മറ്റു ലോക്‌സഭ മണ്ഡലങ്ങളിലും സമാനമായ നോട്ടീസ് വിതരണം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കണമെന്ന് യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തോട് ജില്ല നേത്യത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here