ബാംഗളൂർ(www.mediavisionnews.in): ബാംഗ്ലൂരിൽ കടയിലേക്കെന്ന് പറഞ്ഞ് പോയ ഷിറിയ സ്വദേശിയായ യുവാവിനെ കാണാതായാതായി പരാതി. ഷിറിയയിലെ അബൂബക്കറിന്റെ മകൻ ഇസാഖിനെ (31) യാണ് കാണാതായാത്. ഇത് സംബന്ധിച്ച് ഭാര്യ നൽകിയ പരാതിയിൽ ബാംഗ്ലൂർ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ഫെബ്രവരി 27 ന് രാവിലെ കടയിലേക്കെന്ന് പറഞ്ഞ് പോയ ഇസാഖ് തിരിച്ചെത്തിയില്ലെന്നും പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും പരാതിയില്‍ പറയുന്നു.