ശിലാഫലകത്തില്‍ പേര് ഉള്‍പ്പെടുത്തിയില്ല; ജില്ലാ വികസന സമിതി യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടി ബി.ജെ.പി എം.പിയും എം.എല്‍.എയും (വീഡിയോ)

0
213

ലക്‌നൗ(www.mediavisionnews.in): ജില്ലാ വികസന സമിതി യോഗത്തില്‍ രണ്ട് ബി.ജെ.പി ജനപ്രതിനിധികള്‍ തമ്മില്‍ സംഘര്‍ഷം. ഉത്തര്‍പ്രദേശിലെ ശാന്ത് കബീറിലാണ് സംഭവം.

പ്രാദേശിക റോഡ് പദ്ധതിയുടെ ശിലാഫലകത്തില്‍ പേര് ഉള്‍പ്പെടുത്താത്തതിന്റെ പേരിലാണ് ബി.ജെ.പി എം.പി ശരത് ത്രിപാഠി പാര്‍ട്ടിയും എം.എല്‍.എ രാകേഷ് സിങ്ങും തമ്മില്‍ വഴക്കുണ്ടാക്കിയത്.

റോഡ് വികസന പദ്ധതിയുടെ ശിലാഫലകത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്ത കാര്യം പറഞ്ഞുകൊണ്ട് എം.പി യോഗത്തിനിടെ എം.എല്‍.എയോട് ദേഷ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ തീരുമാന പ്രകാരമാണ് ശരത് ത്രിപാഠിയുടെ പേര് ഒഴിവാക്കിയതെന്ന് എം.എല്‍.എ പറഞ്ഞതോടെ വഴക്ക് ആരംഭിച്ചു.അത് പിന്നീട് കയ്യാങ്കളിയിലേക്കും നീങ്ങി.

ശരത് ത്രിപാഠി എം.എല്‍.എ രാകേഷ് സിങ്ങിനെ ചെരിപ്പുകൊണ്ട് പലതവണ അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശരത് ത്രിപാഠി ചെരിപ്പൂരി എം.പി യെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ എം.എല്‍ എയും തിരിച്ചടിച്ചു.

പൊലീസ് ഇടപെട്ടായിരുന്നു ജനപ്രതിനിധികളെ പിടിച്ചുമാറ്റിയത്. എന്നാല്‍ ബിജെപി എം.പി ശരത് ത്രിപാഠിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എം.എല്‍.എ രാകേഷ് സിങ്ങും അനുയായികളും കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധിച്ചുവെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here