വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളയം സ്വദേശി അറസ്റ്റില്‍

0
325

ഉപ്പള(www.mediavisionnews.in): വിവാഹ വാഗ്ദാനം നല്‍കി ബുദ്ധി മാന്ദ്യമുള്ള യുവതിയെ പീഢിപ്പിക്കുകയും, എട്ടു മാസം ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തതായി ഇരുപത്തിരണ്ടുകാരി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അമ്പതുകാരനായ പ്രതിയെ കുമ്പള എസ് ഐ ലിജുവും സംഘവും അറസ്റ്റ് ചെയ്തു. യുവതിയുടെ വീട്ടുകാര്‍ കല്യാണത്തിന് പോയ സമയത്താണ് യുവതിയെ പീഡിപ്പിച്ചത്.

ഒളയം സ്വദേശിക്കെതിരെ ബന്തിയോട് സ്വദേശിനിയാണ് പരാതി നല്‍കിയത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ വിവാഹ വാഗ്ദാനവുമായി യുവതിയെ സമീപിച്ചത്. പിന്നീട് ഗര്‍ഭിണിയായതോടെയാണ് യുവതിയെ കൈയ്യൊഴിഞ്ഞത്. യുവതി കാസര്‍കോട് പൊലീസ് അധികാരിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വനിത പോലീസിന്റെ സാന്നിധ്യത്തില്‍ യുവതിയില്‍ നിന്നും വിശദമായി മൊഴിയെടുത്ത ശേഷമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്

യുവതിയുടെ ഭര്‍ത്താവ് മദ്യപാനിയായതിനാല്‍ ആദ്യ വിവാഹം ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്നിന് യുവതിയുടെ ഉപ്പ മരിച്ച ശേഷം മിക്കവാറും ദിവസങ്ങളില്‍ പ്രതി ഈ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. പക്ഷെ വീട്ടുകാര്‍ക്ക് ഒന്നും അറിയില്ലായിരുന്നു. നിനക്ക് എന്ത് സംഭവിച്ചാലും ഞാനുണ്ട് എന്ന വാഗ്ദാനം നല്‍കിയിരുന്നു. സ്‌കാന്‍ ചെയ്തപ്പോളാണ് എട്ടുമാസം ഗര്‍ഭിണിയാണെന്നറിഞ്ഞത്. യുവതിയുടെ ബന്ധു കൂടിയാണ് അബ്ദുല്ല ഒളയം എന്ന പ്രതി. ഡി എന്‍ എ ടെസ്റ്റ് ചെയ്ത തന്റെ കുഞ്ഞാണെങ്കില്‍ യുവതിയെ താന്‍ കല്യാണം കഴിക്കാമെന്നു പറയുകയും പിന്നീട് കളം മാറുകയും ചെയ്തതായി യുവതിയുടെ ബന്ധു പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here