ന്യൂദല്‍ഹി(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ പെരുമാറ്റ ചട്ടം കൊണ്ടുവരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സാമൂഹ്യമാധ്യമങ്ങളും മറ്റ് ഇന്റെര്‍നെറ്റ് സേവകരും പാലിക്കേണ്ട പെരുമാറ്റ മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കമ്പനികളോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് സമയത്തുള്ള സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം, വ്യാജവാര്‍ത്ത തടയല്‍, ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിലവുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പുവരുത്തല്‍, ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി പരാതി പരിഹാര സംവിധാനം രൂപീകരിക്കല്‍ തുടങ്ങിയവയാണ് യോഗത്തില്‍ ചര്‍ച്ചയായത്.
ചൊവ്വാഴ്ച ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികളുമായും വിവിധ സാമൂഹ്യമാധ്യമ സേവനങ്ങളുടെ പ്രതിനിധികളുമായും ചേര്‍ന്ന യോഗത്തിലാണ് തീരുമാനമാനമെടുത്തത്. കമ്മീഷന്റെ നിര്‍ദേശം കമ്പനികളും സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളും അംഗീകരിച്ചു.
സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും കമ്മീഷണര്‍ സുശീല്‍ ചന്ദ്ര സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.