ലോക്സഭ തെരഞ്ഞെടുപ്പ്​: പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കുമെന്ന് സൗദി കെഎംസിസി

0
194

ജിദ്ദ(www.mediavisionnews.in): ബിജെപി സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രവാസി വോട്ടര്‍മാരെ കേന്ദ്രീകരിച്ച് വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൗദി കെഎംസിസി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രോക്‌സി വോട്ട് വഴി പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും അവസാനം രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാതെ രക്ഷപ്പെട്ട ബിജെപിയോട് പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരമായും ഈ തെരഞ്ഞെടുപ്പിനെ പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് കെഎംസിസി യോഗം അഭ്യര്‍ഥിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു.

നാഷണല്‍ കമ്മിറ്റി പ്രിസിഡന്റ് കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലീം ലീഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി സൗദി കെഎംസിസിയുടെ പരിഷ്‌കരിച്ച ഭരണഘടനയുടെ കരട് രൂപം യോഗത്തില്‍ അവതരിപ്പിച്ചു. ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ സാമ്പത്തിക റിപ്പോര്‍ട്ടും അശ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി സൗദി കെഎംസിസി സാമൂഹ്യ സുരക്ഷ പദ്ധതി റിപ്പോര്‍ട്ടും അഹമ്മദ് പാളയാട്ട് ഹജ്ജ് സെല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ. പി ഇബ്രാഹീം മുഹമ്മദ് പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സൗദിയിലെ എല്ലാ സെന്‍ട്രല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ യുഡിഎഫ് ഘടകകക്ഷികളുടെ പ്രവാസി സംഘടനകളെ സഹകരിപ്പിച്ച് പ്രവാസി യുഡിഎഫിന് രൂപം നല്‍കും.  ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള സ്വാഗതം പറഞ്ഞു. സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ സജീവമാക്കാനും ജില്ല ഏരിയ, മണ്ഡലം, പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാനും നാട്ടില്‍ പ്രവാസി കുടുംബ സംഗമങ്ങള്‍ നടത്താനും തീരുമാനിച്ചു. അബൂബക്കര്‍ അരിമ്പ്ര നന്ദി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here