ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കാന്‍ ടീമുകള്‍ ബാധ്യസ്ഥരാണെന്ന് ഐസിസി

0
219

ദുബൈ(www.mediavisionnews.in): ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യപാക്ക് മത്സരങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് ഐ.സി.സി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളല്‍ വരികയും, മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്യുന്നതിനിടെയാണ് ഐ.സി.സി രംഗത്ത് വന്നത്.

ലോകകപ്പിലെ മത്സരങ്ങള്‍ എല്ലാം കളിക്കാന്‍ ടീമുകള്‍ ബാധ്യസ്ഥരാണെന്നും രാജ്യന്തര ക്രിക്കറ്റ് സംഘടന പറഞ്ഞു. മാഞ്ചസ്റ്ററില്‍ ജൂണ്‍ 16നാണ് ഇന്ത്യപാകിസ്താന്‍ മത്സരം നടക്കുന്നത്. മത്സരങ്ങള്‍ കളിക്കുന്നത് സംബന്ധിച്ച ഐ.സി.സിയുടെ ധാരണ പത്രത്തില്‍ അംഗ രാജ്യങ്ങളെല്ലാം ഒപ്പിട്ടതോടെ, ഏതെങ്കിലും മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ഐ.സി.സി സി.ഇ.ഒ ഡേവ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

ഭീകരവാദ പശ്ചാതലമുള്ള രാജ്യങ്ങളെ ലോകകപ്പില്‍ നിന്നും വിലക്കണമെന്ന് സുപ്രീംകോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്റ്റേഷന്‍ ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, ആസ്‌ത്രേലിയക്കെതിരായ റാഞ്ചി മത്സരത്തില്‍ ഇന്ത്യന്‍ ടീം സൈനിക തൊപ്പിയണിഞ്ഞെത്തിയതിനെ പാകിസ്താനും ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ ഐ.സി.സിയുടെ നിലപാട് വ്യക്തമാണെന്ന് പറഞ്ഞ മേധാവി, രാഷ്ട്രീയത്തില്‍ സംഘടന ഇടപെടാന്‍ ഉദ്ദേശമില്ലെന്ന് പറയുകയായിരുന്നു. ഇന്ത്യ പാകിസ്താന്‍ പ്രശ്‌നം രാഷ്ടീയ തലത്തില്‍ പരിഹരിക്കേണ്ട കാര്യമാണെന്നും റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here