മലപ്പുറം(www.mediavisionnews.in): സംസ്ഥാനത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക നല്‍കി. മലപ്പുറത്തെ സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
മലപ്പുറം ജില്ലാ കളക്ടര്‍ മുന്‍പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇരുവരും നിലവില്‍ സിറ്റിംഗ് എംപിമാരാണ്.ഇന്നലെ മുതലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ആരംഭിച്ചത്. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ഏപ്രില്‍ നാല് വരെയാണ് പത്രികകള്‍ സ്വീകരിക്കുക. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. അഞ്ചിനാണ് സൂക്ഷ്മപരിശോധന. എട്ട് വരെ പത്രിക പിന്‍വലിക്കാം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്‌നം അനുവദിക്കും. ഏപ്രില്‍ 21ന് പ്രചാരണം അവസാനിക്കും. കേരളത്തില്‍ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്.