ലഹരി മാഫിയയെ പൂട്ടാന്‍ കര്‍ശന നിര്‍ദേശം; ഒരു ഡിവിഷനിൽ ദിവസവും 250 ഗ്രാം കഞ്ചാവ് പിടിക്കണമെന്ന് ഋഷിരാജ് സിംഗ്

0
217

തിരുവനന്തപുരം(www.mediavisionnews.in): ലഹരി മരുന്ന് മാഫിയകൾക്കും ഗുണ്ടകൾക്കുമെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഒരു ഡിവിഷനിൽ ദിവസവും 250 ഗ്രാം കഞ്ചാവെങ്കിലും പിടികൂടണമെന്ന് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം. എക്സൈസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഋഷിരാജ് സിംഗിന്റെ നിർദ്ദേശം. കഞ്ചാവിന്റെ ഉപയോഗം കൂടുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. ചില ഡിവിഷനുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമായി നടക്കാത്ത സാഹചര്യത്തിൽ കൂടിയാണ് നിർദ്ദേശമെന്നാണ് സൂചന.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
 

LEAVE A REPLY

Please enter your comment!
Please enter your name here