റോഡരികില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍

0
221

കാസര്‍കോട്(www.mediavisionnews.in): മഞ്ചേശ്വരം, മംഗല്‍പാടി മേഖലകളില്‍ റോഡരികില്‍ ഓട്ടോറിക്ഷകളിലും മറ്റുവാഹനങ്ങളിലും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ :ഡി സജിത് ബാബു അറിയിച്ചു. രാത്രി കാലങ്ങളില്‍ ഇത്തരം വാഹനങ്ങളിലെത്തിയാണ് ചാക്കുകളിലും മറ്റും മാലിന്യം തള്ളുന്നത്.

പണം ഈടാക്കി വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് ചിലര്‍ ഇത്തരത്തില്‍ പുറന്തള്ളുന്നതെന്നാണ് അന്വേഷണത്തില്‍ മനസിലാക്കിയത്. ഇത്തരക്കാരെ പിടികൂടുന്നതിനു പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പിടിയിലാകുന്നവരുടെ വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്നും മറ്റു ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here