കോഴിക്കോട്(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിൽ സാമുദായിക സന്തുലനം ആവശ്യപ്പെട്ട് ഇകെ സുന്നി വിഭാഗം. രാഹുൽ ഗാന്ധി വയനാട് സീറ്റിൽ മത്സരിക്കാനെത്തിയാൽ സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലീം പ്രാതിനിധ്യം കുറയുമെന്ന് ഇകെ സുന്നി വിഭാഗം ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വന്നാൽ ആനുപാതികമായ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സുന്നി വിഭാഗം ആവശ്യപ്പെടുന്നു. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തോട് തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്നും എന്നാൽ മുസ്ലീം പ്രാതിനിധ്യം കുറയുന്നില്ലെന്ന് ഉറപ്പു വരുത്താൻ കോൺഗ്രസ് ശ്രദ്ധിക്കണമെന്ന് സമസ്ത മുശവറ അംഗം ഉമ്മർ ഫൈസി മുക്കം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.