തിരുവനന്തപുരം (www.mediavisionnews.in): വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ സിദ്ദിഖ് തന്നെയായിരിക്കില്ലേ സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി വരുന്നില്ലെങ്കില്‍ സിദ്ദിഖ് തന്നെയായിരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലല്ലോയെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ എത്രയും പെട്ടെന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വരുന്നതിന് മുന്‍പ് വയനാട്ടില്‍ സിദ്ദിഖ് മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തില്‍ സിദ്ദിഖ് പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വരുന്നത്.
ഇതോടെ മത്സര രംഗത്തുനിന്നും പിന്‍മാറാന്‍ താന്‍ തയ്യാറാണെന്ന് സിദ്ദിഖ് വ്യക്തമാക്കുകയും രാഹുലിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന് മുന്നില്‍ നില്‍ക്കുമെന്ന് അറിയിക്കുകയുമായിരുന്നു. വയനാട്ടില്‍ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനുകള്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. ഇതിനിടെയാണ് സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അനിശ്ചിതത്വത്തില്‍ ആക്കിക്കൊണ്ടുള്ള ചെന്നിത്തലയുടെ പ്രസ്താവന.
എന്നാല്‍ ഇന്നും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വ്യക്തത വന്നിട്ടില്ല. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇനിയും തീരുമാനം വൈകരുതെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ മത്സരിക്കാതിരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.