രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നു; പ്രചാരണം സജീവമാക്കി ടി. സിദ്ദിഖ്

0
313

ന്യൂഡല്‍ഹി(www.mediavisionnews.in): രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ നാലാം ദിവസവും അനിശ്ചിതത്വം തുടരുന്നു. വയനാട് സീറ്റില്‍ മത്സരിക്കുന്നതിനെക്കുറിച്ച് മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്നലെ കൂടിയാലോചനകള്‍ നടത്തിയിരുന്നു. അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലെ മറ്റൊരു സീറ്റില്‍ കൂടി രാഹുല്‍ മത്സരിക്കണമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്.

അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് എഐസിസി വ്യക്തമാക്കുന്നത്. കര്‍ണാടകയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമുണ്ടെങ്കില്‍ പ്രഖ്യാപിച്ച ഏതെങ്കിലും സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ സന്നദ്ധമാണെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം വയനാട്ടില്‍ ടി. സിദ്ദിഖ് സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുമുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here