മൃതദേഹം മാറിയത് അബ്ഹ വിമാനത്താവളത്തില്‍; റഫീഖിന്റെ മൃതദേഹം ശ്രീലങ്കയില്‍

0
203

ജിദ്ദ(www.mediavisionnews.in): നാട്ടിലയച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം മാറിയത് സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചു. പെട്ടിയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചത് മാറിയതാണ് കാരണമെന്നാണ് വിവരം.

35ാം നമ്പര്‍ പെട്ടിയാണ് അബ്ഹയില്‍ നിന്നയച്ചത്. നാട്ടിലെത്തിയത് 32ാം നമ്പര്‍ പെട്ടിയാണ്. പത്തനംതിട്ട കുമ്മണ്ണൂര്‍ ഈട്ടി മൂട്ടില്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ റഫീഖി(27)ന്റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം നാട്ടിലെത്തിയത്. ഖബറടക്കാന്‍ നേരമാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ അറിയുന്നത്.

ഫെബ്രുവരി 27-ന് മരിച്ച റഫീഖിന്‍റെ മൃതദേഹം ചൊവ്വാഴ്ച അബ്ഹയില്‍ നിന്ന് ജിദ്ദ വഴിയാണ് കൊച്ചിയിലേക്കയച്ചത്. സൗദി എയര്‍ലൈന്‍സ് വഴിയാണ് മൃതദേഹം കൊണ്ട് പോയത്. റഫീഖിന്റെ മൃതദേഹം ശ്രീലങ്കയില്‍ ആണുള്ളത്. മൃതദേഹം മാറിയ വിവരം ശ്രീലങ്കയിലെ ബന്ധുക്കള്‍ സ്ഥിരീകരിച്ചതായി അബ്ഹ എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here