‘മൂന്ന് മാസം ഉള്ളില്‍ കിടന്നാലും വേണ്ടില്ല’, ജയരാജനെതിരായ പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ഷാഫി പറമ്പില്‍

0
245

തിരുവവനന്തപുരം(www.mediavisionnews.in): പാര്‍ലമെന്‍റ് കാലന്‍മാര്‍ക്കുള്ള ഇടമല്ലെന്നുള്ള ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ജയരാജന്‍റെ വക്കീല്‍ നോട്ടീസ്. മൂന്ന് ദിവസത്തിനകം പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. എന്നാല്‍ മൂന്ന് ദിവസം കൊണ്ടല്ല മുപ്പത് കൊല്ലം കൊണ്ടും പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിന്‍റെ പേരില്‍ മൂന്ന് മാസം ജയിലില്‍ കിടക്കേണ്ടി വന്നാല്‍ പ്രശ്നമല്ലെന്നും ഷാഫി കുറിക്കുന്നു.    

കുറിപ്പിങ്ങനെ…

മൂന്ന് ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിൻവലിക്കില്ല . അതിന്റെ പേരിൽ 3 മാസം ഉള്ളിൽ കിടന്നാലും വേണ്ടില്ല .
അത് എന്നെ ഉദ്ദേശിച്ചാണ് 
എന്നെ തന്നെ ഉദ്ദേശിച്ചാണ് 
എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞത് പോലായി . കാലന്മാർക്കിരിക്കാനുള്ള ഇടമല്ല പാർലിമെന്റ് എന്ന് ഞാൻ പോസ്റ്റിട്ടത് തന്നെ പറ്റിയാണ് എന്ന് ശ്രീ ജയരാജനും വക്കീലിനും പോലും തോന്നീട്ടുണ്ടേൽ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ ?
3 ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിൻവലിക്കില്ല . അതിന്റെ പേരിൽ 3 മാസം ഉള്ളിൽ കിടന്നാലും വേണ്ടില്ല .
കാലന്മാർക്കിരിക്കാനുള്ള ഇടമല്ല പാർലിമെന്റ് 
വടകര വിവേകത്തോടെ വിധിയെഴുതട്ടെ .

നേരത്തെ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്

കായും ഖായും ഗായും 
അല്ല ജയരാജാ..മുരളീധരനാണ് 
K.കരുണാകരന്റെ മകൻ മുരളീധരൻ ..
ഇരുട്ടിന്റെ മറവിൽ ആളെ തീർക്കണ കളിയല്ലിത് …. 10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ് .
അല്ലെങ്കിലും പാർലിമെന്റ് കാലന്മാർക്കിരിക്കാനുള്ള ഇടമല്ല .
വടകരയിലെ ജനങ്ങൾ വിവേകത്തോടെ വിധിയെഴുതും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here