മൊഗ്രാൽ(www.mediavisionnews.in):നാട്ടിലെ പാവപ്പെട്ടവരുടെയും അശരണരുടെയും മറ്റ് മേഖലകളിൽ ഉള്ളവരുടെയും ആശാ കേന്ദ്രമായിട്ടാണ് മുസ്ലിം ലീഗ് ഓഫീസുകൾ പ്രവർത്തിക്കുന്നതെന്ന് ജില്ല ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ പറഞ്ഞു. മൊഗ്രാൽ കൊപ്പളം വാർഡ് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മൊഗ്രാൽ മേഖലകളിൽ യുഡിഎഫിന്റെ ജനപ്രിതിനിധികൾ മുഖേന ഒട്ടേറെ വികസന ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ വിറളി പൂണ്ട ചില വികസന വിരോധികളും ലീഗ് വിരോധികളും പകൽ മാന്യൻമാരും ഒത്ത് ചേർന്ന് പുതിയ റോഡുകൾ തകർക്കുക, ഉത്ഘാടനം നടത്തിയവ വീണ്ടും നടത്തുക തുടങ്ങി ജനങ്ങൾക്കിടയിൽ അപഹാസ്യരാകുന്ന തരത്തിലള്ള പ്രവർത്തനത്തനങ്ങളാണ് ഇത്തരക്കാർ നടത്തുന്നത്. സ്വന്തം പാർട്ടിയുടെ ജനപ്രതിനിധി ഒറ്റ വികസനവും നാടിന് സമർപ്പിക്കാത്തതിലുള്ള ജാള്യത മറക്കാനാണ് ഇത്തരം നീച പ്രവർത്തികളിൽ ഏർപ്പെടുന്നതെന്നും കൂട്ടി അദ്ദേഹം ചേർത്തു. ചടങ്ങിൽ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകരെ ആദരിച്ചു.
പ്രിസിഡണ്ട് അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ പിഎം മുനീർ ഹാജി, വി പി അബ്ദുൽ കാദർ, മണ്ഡലം സെക്രട്ടറി എകെ ആരിഫ്, പഞ്ചായത്ത് പ്രിസിഡണ്ട് അഡ്വ.സക്കീർ അഹ്മദ്, സയ്യദ് ഹാദി തങ്ങൾ, ടിഎം ശുഹൈബ്, അസീസ് കളത്തൂർ, ബിഎൻ മുഹമ്മദാലി, ഹാജി ഇദ്ധീൻ മൊഗ്രാൽ, സിഎച്ച് കാദർ, നിയാസ് മൊഗ്രാൽ, ഇർഷാദ് മൊഗ്രാൽ, കെ അബദുൽ ഖാദർ, ബികെ അബ്ദുൽ ഖാദർ, ജംഷീർ മൊഗ്രാൽ, ദിൽഷാദ് കൊപ്പള്ളം, മജീദ് റെഡ്ബുൾ, യൂനുസ് മൊഗ്രാൽ, നൗഫൽ കൂൾ ഫോം, മുഹമ്മദ് മാഷ്, മൂസ കോപ്പളം, ബാത്തിഷ മൊഗ്രാൽ, മുസ്തഫ കൊപ്പളം, അൻസാർ, എന്നിവർ സംബന്ധിച്ചു.