മുനീറിനെതിരേ എസ്ഡിപിഐ; അച്ഛന്‍ ആനപ്പുറത്ത് ഇരുന്നതിന്റ തഴമ്പ് മകനുണ്ടാവില്ലെന്ന് ഓര്‍ക്കണം

0
206

കോഴിക്കോട്(www.mediavisionnews.in) എസ്.ഡി.പി.ഐയുടെ സഹായത്തില്‍ ജയിക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതാണ് നല്ലതെങ്കില്‍ ലീഗ് പണ്ടേ പിരിച്ചുവിടേണ്ടിവരുമായിരുന്നെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. ലീഗ് നേതാക്കള്‍ പലരും എംഎല്‍എ ആയ മുന്‍കാല ചരിത്രം മറക്കരുത്. അച്ഛന്‍ ആനപ്പുറത്ത് ഇരുന്നതിന്റ തഴമ്പ് മകനുണ്ടാവില്ലെന്ന് മുനീര്‍ ഓര്‍ക്കണം.

ലീഗിനു വന്നിരിക്കുന്ന ഗതികേട് ദേശീയ നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയോടും ഇ ടി മുഹമ്മദ് ബഷീറിനോടും ചോദിക്കുന്നത് നന്നായിരിക്കും. അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് കുപ്രചാരണം നടത്തുന്നതെങ്കിലും മലപ്പുറത്തും പൊന്നാനിയിലും ഇത്തവണ വിയര്‍ക്കും. എസ്ഡിപിഐക്ക ലീഗിന്റെ ഔദാര്യം ആവശ്യമില്ലെന്ന് ജനങ്ങള്‍ക്ക് അറിയാം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here