മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; കെ സുരേന്ദ്രന്‍റെ ഹർജി ഇന്ന് പരിഗണിക്കും

0
228

മഞ്ചേശ്വരം(www.mediavisionnews.in): കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം നിയമസഭാ സീറ്റ് സംമ്പന്ധിച്ച തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാൻ അനുമതി തേടി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ റസാഖിന്‍റെ വിജയം കള്ളവോട്ടിനെ തുടർന്നാണെന്നായിരുന്നു സുരേന്ദ്രന്‍റെ ഹർജി. 

എന്നാൽ കേസിലെ സാക്ഷികൾക്ക് സമൻസ് പോലുമെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുഴുവൻ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. 2016 ലെ തെരഞ്ഞെടുപ്പിൽ യുഡിഫിലെ പി ബി അബ്ദുൽ റസാഖിനോട് 89 വോട്ടുകൾക്കായിരുന്നു സുരേന്ദ്രൻ പരാജയപ്പെട്ടത്. 

മരിച്ച ആളുകളുടെ വോട്ടുകൾ പോലും റസാഖിന് അനുകൂലമായി പോൾ ചെയ്‌തെന്നും ഇത് ഒഴിവാക്കിയാൽ വിജയം തനിക്കാകുമെന്നായിരുന്നു സുരേന്ദ്രന്റെ വാദം. കേസ് ഹൈക്കോടതി പരിഗണനയിൽ ഇരിക്കെ കഴിഞ്ഞ ഒക്ടോബറിൽ അബ്ദുൽ റസാഖ് മരണപ്പെട്ടു. എന്നാല്‍ അന്ന് തെരഞ്ഞെടുപ്പ് കേസ് ഒഴിവാക്കാന്‍ സുരേന്ദ്രന്‍ തയ്യാറല്ലായിരുന്നു. 

ഇതേതുടര്‍ന്ന് പി ബി അബ്ദുൽ റസാഖ് എംഎൽഎയുടെ മകൻ കേസിൽ കക്ഷി ചേരുകയായിരുന്നു. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുകയും ശബരിമലയിലെ യുവതി പ്രവേശം ബിജെപി ഉയര്‍ത്തികൊണ്ടുവരുകയുമായിരുന്നു. ഇതിനിടെ ലോകസഭാ തെരഞ്ഞെടുപ്പ് കടന്നുവന്നതോടെ നിയമസഭാ സീറ്റ് കേസ് ഒഴിവാക്കി ദേശീയരാഷ്ട്രീയത്തിലേക്ക് കടക്കുവാനുള്ള ശ്രമത്തിലാണ് കെ സുരേന്ദ്രന്‍. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here