മഅദനിക്കെതിരെ വ്യാജപ്രചരണം: ആര്യാടൻ മുഹമ്മദിന്റെ ഖേദപ്രകടനം സ്വാഗതാർഹം – പിഡിപി

0
223

കുമ്പള(www.mediavisionnews.in): സത്യധാരയിൽവന്ന തന്റെ അഭിമുഖത്തിലെ പി.ഡി.പി. അധ്യക്ഷൻ അബ്ദുൾനാസർ മദനിക്കെതിരായ പരാമർശത്തിൽ ആര്യാടൻ മുഹമ്മദ് ഖേദംപ്രകടിപ്പിച്ചത് സ്വാഗതംചെയ്യുന്നതായി പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.ബഷീർ അഹമദ് പത്രസമ്മേളനത്തിൽ പറഞ്ഞു.

മദനിയുടെ കാലുകൾ ആർ.എസ്.എസ്. ആക്രമണത്തിൽ നഷ്ടപ്പെട്ടതാണെന്ന് ലോകർക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ സത്യധാര പ്രസിദ്ധീകരിച്ച ആര്യാടന്റെ അഭിമുഖത്തിൽ മദനിയുടെ കാൽ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് സത്യത്തിന് നിരക്കാത്ത പ്രചാരണം നടത്തിയിരുന്നു. ആര്യാടൻ നടത്തിയ ആരോപണം പിൻവലിക്കുകയോ നിയമനടപടി നേരിടുകയോ വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് പി.ഡി.പി. വക്കീൽ നോട്ടീസ് അയച്ചു. വക്കീൽ നോട്ടീസിന് നൽകിയ മറുപടിയിലാണ് ഖേദപ്രകടനം നടത്തിയതെന്ന് ബഷീർ പറഞ്ഞു.

ഈ സാഹചര്യത്തിൽ സത്യധാരയിൽവന്ന വാർത്ത പിൻവലിക്കാൻ ചീഫ് എഡിറ്റൽ അമ്പലക്കടവ് ഹമീദ് ഫൈസിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നീതിനിഷേധത്തിൽ രണ്ടുപതിറ്റാണ്ടുകളായി കഴിയുന്ന മദനിയുടെ നീതിക്കും മോചനത്തിനും വേണ്ടി നിലകൊള്ളേണ്ടവർ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എംകെ അബ്ബാസ് അബ്ദുൽ റഹ്മാൻ പുത്തിഗെ, ജില്ലാ ട്രെഷറർ അസീസ് ഷേണി, സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ്‌ സഖാഫ് തങ്ങൾ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഷാഫി കളനാട്, ആബിദ് മഞ്ഞംപാറ, ജില്ലാ ഉപാധ്യക്ഷന്മാരായ ഹുസൈനാർ ബെണ്ടിച്ചാൽ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ജാസിർ പോസോട്, മണ്ഡലം സെക്രട്ടറി കാദർ ലബ്ബൈ കെ.പി മുഹമ്മദ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here