മംഗൽപ്പാടി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘട്ടനം; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

0
208

മംഗൽപ്പാടി (www.mediavisionnews.in): കുക്കാറിൽ ഹയർസെക്കണ്ടറി വിദ്യാര്‍ത്ഥിനികളെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ കമന്റടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികൾ തമ്മില്‍ സംഘര്‍ഷം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മംഗൽപ്പാടി ഗവെർന്മെന്റ് ഹൈസ്കൂളിലാണ് സംഭവം.

കഴിഞ്ഞ ദിവസം ഹയർസെക്കണ്ടറി വിദ്യാര്‍ത്ഥിനികളെ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ കമന്റടിച്ചതാണ് സംഭവത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ തുടർച്ചയാണ് ഇന്നും സംഘട്ടനമുണ്ടായത്. പരീക്ഷ ദിവസമായതിനാൽ ചുരുക്കം അദ്ധ്യാപകർ മാത്രമേ സ്‌കൂളിലുണ്ടായിരുന്നത്.

തടയാൻ ചെന്ന രണ്ട് അദ്യാപകർക്ക് നേരെ വിദ്യാർത്ഥികൾ മുളക്പൊടി വിതറിയാണ് ഓടിയത്. സംഭവം അറിഞ്ഞ് കുമ്പള പോലീസെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. പരിക്കേറ്റ വിദ്യാർത്ഥികളെ മംഗൽപ്പാടി താലൂക് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സംഭവസ്ഥലത്ത് പോലീസ് സന്നാഹം നിലയുറപ്പിച്ചുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here