ബഹുദൂരം മുന്നേറി കെ.പി.സതീഷ് ചന്ദ്രന്‍; തുളുനാട്ടില്‍ തിരഞ്ഞെടുപ്പ് ആവേശം പൊടിപാറും

0
215

കാസര്‍കോട്(www.mediavisionnews.in): എതിരാളികള്‍ ആരെന്നറിയും മുമ്പ് പ്രചാരണത്തിന്റെ ഒരു ലാപ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് കാസര്‍കോട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.പി.സതീഷ് ചന്ദ്രന്‍. ആദ്യഘട്ടത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനാണ് തീരുമാനം. മണ്ഡലം കമ്മിറ്റികള്‍ കൂടി നിലവില്‍ വന്നതോടെ തുളുനാട്ടില്‍ എല്‍ഡിഎഫിന്റെ പ്രചാരണം ടോപ് ഗിയറിലാണ്.

അനൗണ്‍സ്മെന്റ് വാഹനത്തിന്റെ അകമ്പടിയില്ലാതെ നേരിട്ട് വോട്ടര്‍മാരിലേയ്ക്കിറങ്ങുകയാണ് സ്ഥാനാര്‍ഥി. നഗര..ഗ്രാമ വ്യത്യാസമില്ലാതെയാണ് പ്രചാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കച്ചവടകേന്ദ്രങ്ങളിലുമെല്ലാം വോട്ടുതേടും. മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ ജില്ലയിലെ കല്യാശേരി, പയ്യന്നൂര്‍ നിയമസഭ മണ്ഡലങ്ങളിലും കാസര്‍കോട് ജില്ലയുടെ വിവിധ മേഖലകളിലും ഇതിനോടകം ഒരു റൗണ്ട് പര്യടനം പൂര്‍ത്തിയാക്കി. ഇപ്പോഴത്തെ പ്രചാരണം ഒരു തുടക്കം മാത്രമാണെന്നാണ് സ്ഥാനാര്‍ഥിയുടെ അഭിപ്രായം. എതിരാളികള്‍ കൂടി എത്തുന്നതോടെ പ്രചാരണച്ചൂടേറും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നീലേശ്വരത്ത് നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രചാരണതന്ത്രങ്ങള്‍ക്ക് രൂപം നല്‍കി. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇതിനോടകം ചുവരെഴുത്തുകള്‍ നിറഞ്ഞു കഴിഞ്ഞു. പ്രചാരണരംഗത്തെ ഈ മേധാവിത്വം അവസാനം വരെ നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥിയും, മുന്നണിയും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here