പെരിയ ഇരട്ടക്കൊലപാതകം തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് സതീഷ് ചന്ദ്രന്‍

0
207

കാസര്‍ഗോഡ്(www.mediavisionnews.in): പെരിയ ഇരട്ട കൊലപാതകം ഈ തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം ഇടതു സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍. പുല്ലൂര്‍ പെരിയ പഞ്ചായത്തിലടക്കം ഫലപ്രഖ്യാപനം വരുമ്പോള്‍ ഈ പ്രചരണം ഫലിക്കില്ലെന്ന് യുഡിഎഫിന് മനസിലാകുമെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു.

ക്യാമ്പസുകളിലൂടെയാണ് ഇടതു സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്റെ രണ്ടാംഘട്ട പ്രചരണം തുടരുന്നത്. മണ്ഡലത്തിലെ എല്ലാ കലാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ത്ഥനയുമായി സ്ഥാനാര്‍ത്ഥി എത്തി. കന്നി വോട്ടര്‍മാരോടും വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും അദ്ദേഹം വോട്ടഭ്യര്‍ത്ഥന നടത്തി. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും പെരിയ ഇരട്ട കൊലപാതകം മണ്ഡലത്തില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു.

മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും രണ്ടാംഘട്ട പ്രചരണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി. പ്രചരണത്തില്‍ നേടിയ മേല്‍ക്കൈ വോട്ടാക്കി മാറ്റുകയാണ് ലക്ഷ്യം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here