പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം: മന്ത്രി യു.ടി ഖാദര്‍

0
272

ഉപ്പള(www.mediavisionnews.in): പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ വേണ്ടി മാത്രമല്ല ഇന്ത്യന്‍ ഭരണ ഘടന സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണെന്ന് കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍ പറഞ്ഞു. ഉപ്പള മരിക്കെ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തെ നരേന്ദ്ര മോദി ഭരണം സര്‍വ മേഖലയെയും തകര്‍ത്തു. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ കടുത്ത ആര്‍.എസ് എസുകാരാണ്. ബി.ജെ.പിയുടെ കൈയില്‍ ഇനിയും ഭരണംകിട്ടിയാല്‍ ഇന്ത്യന്‍ ഭരണഘടന തന്നെ മാറ്റിയെഴുതി തെരഞ്ഞെടുപ്പ് നടത്തുന്ന രീതി തന്നെ ഇല്ലാതാക്കും- മന്ത്രി പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും ജനങ്ങളെ ദ്രോഹിച്ച ഭരണമാണ് ബി.ജെ.പി സര്‍ക്കാര്‍ കാഴ്ചവെച്ചതെന്ന് എം.സി ഖമറുദ്ദീന്‍ പറഞ്ഞു. നോട്ട് നിരോധനവും ജി.എസ്.ടിയും നടലാക്കുക വഴി ജനങ്ങള്‍ ഏറെപ്രയാസം അനുഭവിക്കേണ്ടി വന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പണക്കാര്‍ക്ക് വേണ്ടി മാത്രമാണ് മോദി ഭരണത്തില്‍ നേട്ടമുണ്ടായത്- ഖമറുദ്ദീന്‍ പറഞ്ഞു.

മണ്ഡലം ചെയര്‍മാന്‍ ടി.എ മൂസ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, അസീസ് മരിക്കെ, പി.എം മുനീര്‍ ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഡി.സി.സി സെക്രട്ടറിമാരായ അഡ്വ. എ. ഗോവിന്ദന്‍ നായര്‍, സുന്ദര ആരിക്കാടി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, കോണ്‍ഗ്രസ് നേതാക്കളായ പി.എ അഷ്‌റഫലി, അഡ്വ. എ സുബ്ബയ്യറൈ, കെ. സ്വാമിക്കുട്ടി, അര്‍ഷാദ് വോര്‍ക്കാടി, ഡി.എം.കെ മുഹമ്മദ്, മുസ്‌ലിം ലീഗ് നേതാക്കളായ എം. അബ്ബാസ്, യു.കെ സൈഫുള്ള തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, എ.കെ ആരിഫ്, ഗോള്‍ഡന്‍ റഹ്മാന്‍, ഘടകകക്ഷി നേതാക്കളായ കുര്യാക്കോസ് പ്ലാപറമ്പില്‍, വി. കമ്മാരന്‍, കരിവെള്ളൂര്‍ വിജയന്‍, സജി സെബാസ്റ്റ്യന്‍, ഹരീഷ് ബി. നമ്പ്യാര്‍, മുനീര്‍ മുനമ്പം, രാഘവ ചേരാല്‍, കെ.പി മുനീര്‍ പ്രസംഗിച്ചു.

1001അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ടി.എ മൂസ (ചെയര്‍) മഞ്ജുനാഥ ആള്‍വ (ജന. കണ്‍), എം. അബ്ബാസ് (വര്‍ക്കിംഗ് ചെയര്‍), കെ. സ്വാമിക്കുട്ടി (ട്രഷ).

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here