ന്യൂസിലാന്റിലെ മുസ്‌ലിം പള്ളിയില്‍ ഭീകരാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു

0
218

ക്രൈസ്റ്റ് ചര്‍ച്ച് (www.mediavisionnews.in): ന്യൂസിലാന്റിലെ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ 49 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ആക്രമണ സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാര്‍ സമീപത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം പറ്റിയില്ല.

ന്യൂസിലാന്റിന്റെ കിഴക്കന്‍ തീരനഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലാണ് ഭീകരാക്രമണം നടന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ആക്രമണ സമയത്ത് നൂറിലധികം പേര്‍ പള്ളിയിലുണ്ടായിരുന്നു.

ന്യൂസിലാന്‍ഡിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നും ഒരു സ്ത്രീയും ആസ്ത്രേലിയന്‍ പൌരനും ഉള്‍പ്പടെ നാല് പേര്‍ പിടിയിലായെന്നും പ്രധാനമന്ത്രി ജസിന്‍ഡ ആന്‍റേണ്‍‌ പറഞ്ഞു. ന്യൂസിലാന്റ് പര്യടനത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളും ആക്രമണ സമയത്ത് സമീപത്തുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും അപകടം പറ്റിയിട്ടില്ലെന്ന് ടീം അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി. വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here